Total Pageviews

Wednesday, 7 September 2011

ഇവിടെ ചില മനുഷ്യര്‍

യദ്രിസ്ചികവും യാഥാര്‍ത്യവും തമ്മില്‍ ഒരു നേര്‍ത്ത വരയുടെ അന്തരം  മാത്രമേയുള്ളൂ  എന്ന് പലപ്പോഴും തോന്നീട്ടുണ്ട് ... പലരും ആ നേര്‍ത്ത വരയിലൂടെ സഞ്ചരിക്കുന്നു , അവര്‍ അതുകൊണ്ട് തന്ന അത് മനസ്സിലാക്കാന്‍ ശ്രമിക്കാറില്ല..


കന്നുകാലികളും മനുഷരും തമ്മില്‍ ഉള്ള വ്യത്യാസം ബുദ്ധിയെന്നു വിശ്വസിക്കുന്ന മനുഷ്യര്‍ എന്നാല്‍ ചിലപ്പോള്‍ അവയേക്കാള്‍ താണ രീതിയില്‍ ചിന്തിക്കാറുണ്ട് . ദിവസവും രാവിലെ പത്രം തുറന്നാല്‍ വായിക്കുന്ന വാര്‍ത്തകള്‍ ഇതിനുദാഹരനമാണ്.കന്നുകാളികലെക്കള്‍ പ്രതികരണശേഷി കുറഞ്ഞ ഒരു മനുഷ്യകുലമാണ് ഇന്നിപ്പോള്‍ നിലവിലുള്ളത്. എന്ത് തന്നെ സംഭവിച്ചാലും അത് നമ്മള്‍ എന്തിനു ചിന്തിക്കണം ചിന്തിക്കാന്‍ വേറെ ആള്‍കാര്‍ ഉണ്ടല്ലോ എന്നാ മനോഭാവം ഇപ്പോഴും പലരുടെയും മനസ്സില്‍ തലം കെട്ടിക്കിടകുകയാണ് . ഇത്തരം മനോഭാവമുള്ളവര്‍ കൂടുതലും നമ്മുടെ രാജ്യത്താണ് ഉള്ളത് എന്ന് പലപ്പോഴും തോന്നീട്ടുണ്ട് . അടിമത്വത്തെ ഇഷ്ടപ്പെടുന്ന നാട്ടുകാര്‍ ഉള്ളത് കൊണ്ടാണ് തങ്ങള്‍ക്കു ഇന്ത്യ ഇരുന്നോഒരു കൊല്ലത്തോളം ഭരിക്കാന്‍ പറ്റിയതെന്നു ഒരു ബ്രിടിഷ്കാരന്‍ പറഞ്ഞാല്‍ അതിനെ നിഷേധിക്കാന്‍ നമുക്ക് സാധിക്കുകയില്ല .




വെള്ളക്കാര്‍  ഈ നാട് വിട്ടു പോയപ്പോഴും അവര്‍ക്ക് ബദലായി ഇവിടെ പുതിയ നാട്ടുരാജാക്കന്മാര്‍  ഉണ്ടായി വന്നു .അവര്‍ കാലാകാലങ്ങളായി അവര്‍ക്ക് ആരോ കൊടുത്ത അവകാശം പോലെ ഇവിടം ഭരിച്ചു വരുന്നു . സ്വാതന്ദ്രലബ്ടിക്ക് ശേഷം ഇന്ത്യ യിലെ അഴിമതി കുംഭകോണങ്ങള്‍ പെരുകി വരുമ്പോള്‍ അതിന്റെ വലുപ്പവും കൂടികൂടി വന്നു....ഒരു അമ്പതു കൊല്ലം മുമ്പ് ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നിരുന്നത് എങ്കില്‍ ഇന്ന് അത് ലക്ഷം കോടിയില്‍ എത്തി നില്‍ക്കുന്നു . പണ്ട് അഴിമതിയില്‍ പങ്ങാളികള്‍ രാഷ്ട്രിയക്കാര്‍ മാത്രമായിരുന്നെങ്ങില്‍ ഇന്ന് സ്ഥിതി വ്യത്യാസപ്പെട്ടു ...രാഷ്തൃയക്കാരും മാധ്യമപ്രവര്‍ത്തകരും എന്ന് വേണ്ട സമൂഹത്തിലെ എന്തിലും ഇതിലും അഴിമതിയാണ്...






അഴിമതിക്കും കള്ളപ്പനതിനുമെടിരെ എല്ലാ കൊല്ലവും സിനിമ കല്‍ ഇറങ്ങുമ്പോള്‍ അത് കൈയടിച്ചു വിജയിപ്പിക്കുന്ന നാട്ടുകാര്‍ യഥാര്‍ത്ഥ ജീവിതത്തില്‍ കൈയടിച്ചു പ്രോട്സാഹിപിക്കുന്നത് അഴിമതിയെ തന്നെയാണ് . കള്ളപനതിലൂടെയും കൊള്ളിവേപ്പിലൂടെയും അറുകൊലകളും നടത്തുന്ന നായക കഥാപാത്രങ്ങള്‍ നമ്മുടെ ചലച്ചിത്ര ലോകത്ത് വിജയിക്കാറുണ്ട് എന്ന് പറയുമ്പോള്‍ തന്നെ ഈ വക എര്പാടിനോക്കെ നാം കൊടുക്കുന്ന പ്രോത്സാഹനം വ്യക്ടമാവുകയാണ് .കള്ളന്‍ കപ്പലിലെ കപ്പിത്താനയാല്‍ പോലും വീണ്ടും ആ കപ്പലില്‍ യാത്ര ചെയ്യാം എന്ന് വിചാരിക്കുന്ന  അത്ഭുദ ജീവികളാണ് നമ്മള്‍ . ഇനി ജനങ്ങളുടെ കാശ് കൊണ്ട് സ്വന്തം പ്രതിമകളും കൊട്ടാരങ്ങളും പണിയുന്ന ചില മാഹാന്മാരെയും ( മഹതികളെയും) കാണാം. അവ കാണുമ്പോള്‍ നാം ഇപ്പോഴും മുന്നൊരു കൊല്ലം മുമ്പുള്ള സമൂഹത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപോവരുണ്ട്. ചിലര്‍ ഇതിനെതിരെ ഖോരഖോരമായി പ്രസങ്ങിക്കുകയും എന്നാല്‍ അധികാരത്തില്‍ വന്ന പഴയ പ്രതിമകള്‍ ഇടിച്ചു നിരത്തി പുതിയത് പണിയാന്‍ ഓര്‍ഡര്‍ കൊടുക്കുകയും ചെയ്യും .




ആദ്യം സ്വയം നന്നാവുക പിന്നീട് കുടുംബം നന്നാക്കുക പിന്നെ രാജ്യം എന്നാണല്ലോ പറയാറ്. ഇവിടെ മിക്ക രാഷ്തൃയക്കാരും ആദ്യത്തേം മൂന്നമാതെം കാര്യം നോക്കാറില്ല. എന്നാല്‍ കുടുംബം നന്നാക്കാന്‍ എല്ലാരും നോക്കാറുണ്ട് എന്ന് ഉറപ്പ്‌. പണ്ട് കാലത്ത് ഓരോരുത്തര്‍ക്ക് ജാതിവ്യവസ്ഥ അനുസരിച്ച് ഓരോ ജോലി നിശ്ചയിച്ചിരുന്നു...അവരും അവരുടെ മക്കള്‍ മക്കള്ടെ മക്കളുമോകെ അത് ചെയ്തു പോയിരുന്നു....അങ്ങനെ ആധുനിക കാലത്ത് ഉണ്ടായ ഒരു ജാതിയാവനം ഈ രാഷ്ട്രിയ ജാതി . ഒരാള്‍ രാഷ്ടിര്യതിലോട്ടു ഇറങ്ങിയാല്‍ പിന്നെ അവരുടെ പത്തു തലമുറ അതിലോട്ടു തന്നെ പോകുന്നത് യാദ്രിസ്ചികമായിട്ടോന്നുമല്ല. 






മുകളില്‍ കാണുന്ന തരത്തിലുള്ള വാചകങ്ങള്‍ സാധാരണ മനുഷ്യരുടെ നേരമ്പോക്ക് മാത്രം അല്ലെങ്ങില്‍ നടക്കില്ല എന്നരിയാമെങ്ങിലും അത് ആഗ്രഹിക്കുന്ന നിഷ്കളങ്കത ... ഇങ്ങനെ ഒരു നിയമം വന്നാല്‍ ഒട്ടുമിക്ക രാഷ്ട്രീയക്കാര്കും  ഈ നാട് വിട്ടു പോവേണ്ടി വരും ....

No comments:

Post a Comment