Total Pageviews

Thursday, 16 February 2012

ഇതാണ് ഞങ്ങ പറഞ്ഞ കളി..ഇതാണ് കളി..

മലയാളപടങ്ങള്‍ മാലപ്പടക്കം പോലെ ചടപടെ ന്നു പൊട്ടി പോവുന്ന കാഴ്ച കണ്ടു ഗതി കെട്ട സിനിമാപ്രേമികള്‍  വിളിച്ചു കൂവി..." നിങ്ങള്‍ക്കൊക്കെ പോയി കിളചൂടെടോ " എന്ന് ....എന്നാല്‍ നമ്മടെ  കഥാനായകന്മാര്‍ കേട്ടത് " പോയി കളിചൂടെ " എന്നാവണം ..സൂപ്പര്‍സ്റ്റാര്‍ ഉം ചോട്ടാ സ്റ്ര്സ് ഉം ഒക്കെ കൂടെ ബോളും  ബാറ്റും സ്ടുംപും  ഒപ്പിച്ചു പാടതോട്ടിറങ്ങി....സെലെബ്രിടി ക്രിക്കറ്റ്‌ ലീഗ് എന്നാ ചെറിയ മഹാമഹം ഇവിടെ തോടങ്ങുകയാണ്...

കാല്‍പനിക ചലച്ചിത്ര ലോകത്തിന്റെ  കലാമൂല്യ വിച്യുതി...എഹ്..അല്ലേല്‍ വേണ്ട...പച്ച മലയാളത്തില്‍ പറയാം...പോട്ടിപ്പാളിസവുന്ന പടങ്ങളില്‍ നിന്നും സിനിമ സമരങ്ങളില്‍ നിന്നും ഒരു ഇടവേള വേണം എന്ന് ഇവര്‍ ചിന്തിച്ചതില്‍ അത്ഭുതമില്ല .


 സൂപ്പര്‍സ്റ്റാര്‍ പദ്മശ്രീ ലഫ്ടനന്റ്റ് കേണല്‍  ഭരത് മോഹന്‍ലാല്‍ ( ഹോ ..എന്റെ പള്ളി!! ) ആണ് കപ്പിത്താന്‍ ...ഈപ്പന്‍ പാപ്പച്ചി വൈസ് കപ്പിത്താന്‍ ..ബാക്കി ടീമിലുല്ലോരെ ഒന്നും ആദ്യം തിരിച്ചറിഞ്ഞില്ല....അവരൊക്കെ സിനിമേല്‍ അഭിനയിച്ചട്ടുന്ടെന്നു ആരാണ്ട് എന്നോട് പറഞ്ഞു...ശെരിയായിരിക്കും. മമ്മൂട്ടി ടീം ഇല് ഇല്ലാത്തതു കഷ്ടമായി.  umpire ഇനെക്കാള്‍ പ്രായം കൂടിയവരെ കളിക്ക് കേറ്റില്ല എന്നാ നിയമം വല്ലോം ഉണ്ടോ? സുരേഷ് ഗോപി യും ടീം ഇല്‍ ഇടം നേടിയില്ല... SELECTION COMMITTEE മോശം !! മാന്‍ ഓഫ് ദി മാച്ച് ആയാല്‍ സുരേഷ് ഗോപിയുടെ ഒരു ഇടിവെട്ട് ഡയലോഗ് കേള്‍ക്കാം ( including ഷിറ്റ് ) എന്നാ പ്രതീക്ഷ അങ്ങനെ അസ്തമിച്ചു. സന്തോഷ് പണ്ഡിറ്റ്‌ ഇനെ ടീമില്‍ എടുക്കതത്തിന്റെ വിഷമത്തില്‍  സന്തോഷ് പണ്ഡിറ്റ്‌ ഫാന്‍സ്‌ പ്രതിഷേധിച്ചു എന്നും കേട്ടു.

സച്ചിന്‍ സെഞ്ച്വറി അടിക്കോ അടിക്കോ എന്ന് ആലോചിച്ചു നടന്നിരുന്ന മലയാളി യൌവനം (കൊറച്ചു കേളവംമാരും) മോഹന്‍ലാല്‍ ഹാഫ് സെഞ്ച്വറി അടിക്കോ എന്ന് ചിന്തിച്ചു തുടങ്ങി... ( ചിന്തകള്‍ക്ക് വിരാമമിട്ടു കൊണ്ട് മോഹന്‍ലാല്‍ ആദ്യ മത്സരത്തില്‍ DUCK ..അത് വിട് ) , രണ്ടു മൂന്നു പടങ്ങളില്‍ അഭിനയിച്ച പിള്ളേച്ചന്‍ ആദ്യ മത്സരത്തില്‍ തകര്‍ത്തു വാരി..സീനിയര്‍ ക്രിക്കെടര്‍മര്ടെ (ശ്രീശാന്ത്‌ ) ഒക്കെ കണ്ണ് തള്ളി...ഒട്ടും വൈകിയില്ല പിള്ളേച്ചന്‍ തന്റെ ബന്ധുവനെന്ന സത്യം ശ്രീശാന്ത്‌ വെളിപ്പെടുത്തി ( വലിയ ഉപകാരം ).




ചെറിയ ചെറിയ റോള്‍ ഉകള്‍ ചെയ്ത കുറുപ്പും  സഖാവും രണ്‍ജി ട്രോഫി ഇല്‍ കളിച്ചട്ടുള്ള വിവേക് ഉം തരക്കേടില്ലാത്ത പ്രകടനം  കാഴ്ച വച്ചു. സഖാവ് വിക്കെറ്റ് മൂന്നാലെണ്ണം ഒരു കളിയില്‍ എടുത്തു...ഇത് കണ്ട കോണ്‍ഗ്രസ്‌ അടുത്ത ദിവസം ഹര്‍താല്‍ നടത്തുമോ എന്നാ ഒരു ചെറിയ ശങ്ക ഉണ്ടാര്‍ന്നു. വലിയ വീംബ് പറഞ്ഞെത്തിയ ക്രിക്കെടര്‍-സിനെമാക്കരോക്കെ അവരുടെ സിനിമകളിലെ റോളുകള്‍ പോലെ തന്നെ നാട്ടുകാരെ വെറുപ്പിച്ചു. ( ഞാന്‍ ചാക്കോച്ചനെ അല്ല ഉദ്ധേശിച്ചത് )


കളിയില്‍ ഏറ്റവും പ്രധാനപ്പെട്ട സംഗതി ( ശരത് ഇന്റെ സംഗതി അല്ല..) commentatory ആയിരുന്നു....വിദ്വാന്മാര്‍ (commentators ) പോളിച്ചടക്കി...പത്തു മിനുട്ട് കണ്ണടച്ചിരുന്നാല്‍ ഗ്രൌണ്ട് ഇല്‍ നടക്കുന്നത് ക്രിക്കറ്റ്‌ ആണ് അതോ മകരവിളക്ക്‌ ആണോ എന്നാ പ്രതീതി എപ്പോഴും ഉണ്ടാക്കുവാന്‍ വിദ്വാന്മാര്‍ ആവതും ശ്രമിച്ചു...കപ്പിത്താനെ കുറിച്ച് പറയുമ്പോള്‍ ഇപ്പോഴും പദ്മശ്രീ ലെഫ്ടനന്റ്റ് കേണല്‍ ഭരത് എന്ന് ചേര്‍ക്കാന്‍ ഒരിക്കലും അവര്‍ മറന്നില്ല....." ഇപ്പോള്‍ നാം കണ്ടു കൊണ്ടിരിക്കുന്നത് " " വളരെ മനോഹരമായിരിക്കുന്നു ആ ഷോട്ട് " ഇങ്ങനെ കൊറച്ചു  സംഭവങ്ങള്‍ ഒക്കെ കാണാപ്പാടം പഠിച്ചാല്‍ വേണേല്‍ അടുത്ത കൊല്ലം ഏതൊരാള്‍ക്കും  ഒരു ക്രിക്കറ്റ്‌ വിദ്വാന്‍ ആവാം...ടീം ഇന്റെ പേര് എടക്കെടക്ക് വിദ്വാന്മാര്‍ മറന്നു പോവാറുണ്ട്.. AMMA KERALA STRIKERS , KERALA BULLDOZERS , KERALA TIGERS  ..അങ്ങനെ നിരവധി പേരുകള്‍ പരാമര്ശിചെര്‍ന്നു.





ഭാവനയും ലക്ഷ്മി റായി യും ആര്‍ന്നു കേരള ടീമിന്റെ  മെയിന്‍ ചീര്‍ ഗേള്‍സ്...ആരേലും ഫോര്‍ അല്ലെങ്ങില്‍ സിക്സ് അടിച്ചാല്‍ ഇവര്‍ തുള്ളിച്ചാടും  ( കൂട്ടത്തില്‍ ഇടവേള ചേട്ടനും തുള്ളിചാടുന്നുണ്ടാര്നു ).എന്നാല്‍ വിക്കെറ്റ്‌ പോവുമ്പോ കരയാനും ഷിറ്റ് പറയാനും ഇവര്‍ മറന്നില്ല. ഈ പ്രകടനം ഒക്കെ സിനിമകളില്‍ കാണിചിരുന്നെങ്ങില്‍ മിനിമം ഒരു ഉര്‍വശി അവാര്‍ഡ്‌ എങ്കിലും കൈയിലിരുന്നെനെ.. കാലണ്ടെര്‍ ഗേള്‍സ് എന്നാ ഒരു എര്പാട് എടക്കെടക്ക് കാണിക്കുന്നത് കൊണ്ട് ഒരു കളിയും വിരസമായിരുന്നില്ല...കേരളത്തിന്റെ ചുണക്കുട്ടികളുടെ കളി കൊച്ചിയില്‍ വന്നപ്പോള്‍ അത് വല്യൊരു സംഭവം തന്നായി. പത്തു വിക്കെറ്റ്‌ ഇന് കളി  ജയിച്ചപ്പോ പിള്ളേച്ചന്‍ മാന്‍ ഓഫ് ദി മാച്ച് ആയി( പിള്ളേച്ചന്‍ കി ജയ് )...ഭാവന പതിവ് പോലെ തുള്ളിച്ചാടി ..പിന്നീട് ഒരു കളി കൂടെ കേരള ടീം ജയിച്ചു...ബംഗാളിന്റെ കടുവ ടീമിന്റെ  ഒപ്പം....അല്ലേലും കേരളോം ബെന്ഗലും ഒക്കെ ബുദ്ധിജീവികളുടെ നാടല്ലെ..കേരളം ബെനഗലിനെ തോല്പിചാലും ബെനഗല്‍ കേരളത്തെ തോല്പിചാലും ഒരു പോലെ അല്ലെ? അതല്ലേ സോഷ്യലിസം...??

എന്നാല്‍ കളിക്കെടയില്‍ ചെറിയ ചെറിയ (വലിയ ) ഗോസ്സിപുകള്‍ ഒക്കെ ഇറങ്ങി...ടീമിന്റെ ഉടമ പദ്മശ്രീ പ്രിയദര്‍ശന്‍ സാര്‍ 10 misscall അടിച്ചട്ടും മലയാളത്തിലെ ഒരു യുവനടന്‍ തിരിച്ചു വിളിച്ചില്ല എന്നത് പരസ്യമായ രഹസ്യമാണ് ...ഈ നടന്‍ ഒരു കളി പോലും കാണാന്‍ വന്നില്ല എന്നും കേട്ടു ( അവനു വിവരമുണ്ട് ). കൊച്ചിയിലെ കളി കഴിഞ്ഞപ്പോ പ്രിയാമണി  പൂവാലശല്യം നേരിട്ടു എന്നാ ഒരു വാര്‍ത്തയും പരന്നു.   എന്തോക്കെയായലിം രണ്ടു കളി ജയിച്ചു കൊണ്ട് കേരള ടുസ്കെര്സ് ..സോറി കേരള സ്തൃക്കെര്സ് കളിക്കളം വിട്ടു....ഗപ്പ് ഒരിക്കല്‍ കൂടി തമിഴന്മാര്‍ കൊണ്ടുപോയി (ആ പോട്ട് പുല്ല്). സിനിമാക്കാര്‍ക്ക് പുറമേ രാഷ്തൃയക്കര്ടെ കൂടെ ഒരു ലീഗ് തുടങ്ങിയാല്‍ നന്നായിരുന്നു..പുതിയ പുതിയ അഴിമതി കുംഭകോണങ്ങള്‍  ഉണ്ടാക്കുന്നതിനെടക്ക് ഇത് പോലെ ഉള്ള കായിക വിനോദങ്ങളില്‍ എര്പെടുന്നത് വളരെ നല്ലതാവും..